നമുക്ക് ചെയ്യാന്‍ പറ്റുന്ന മഹത്തായ ഒരു കാര്യമാണ് രക്തദാനം എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാണ് എന്നത് നാം അറിയാതെ പോകുന്നു.പതിവായും കൃത്യമായ ഇടവേളകളിലും രക്തദാനം ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അനവധിയാണ്. വര്‍ഷത്തില്‍ പരമാവധി അഞ്ചു തവണ, അതായത് മൂന്നു മാസത്തിനുള്ളില്‍ രക്തദാനം ചെയ്യുന്നുവെങ്കില്‍ അത് ഒരു ദിനചര്യ ആണെന്ന് പറയാം.
രക്തം ദാനം ചെയ്യുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യ ഗുണങ്ങള്‍
1. കലോറി കുറയ്ക്കുന്നു: ഒരു കുപ്പി രക്തം ദാനം ചെയുമ്പോള്‍ നിങ്ങള്‍ 650 കിലോ കലോറി ആണ് കത്തിച്ചു കളയുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ഇതിലും നല്ല വഴി മറ്റെന്തുണ്ട്? ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യുന്നത് ഏറെ സുരക്ഷിതമാണ്.
Photography
4. ഹീമോക്രോമാടോസിസ് തടയുന്നു: ശരീരം ഇരുമ്പ് അധികമായി ആഗിരണം ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോക്രോമാടോസിസ്. പാരമ്പര്യമോ മദ്യപാന ശീലമോ വിളര്‍ച്ചയോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പതിവായ രക്തദാനം ശരീരത്തില്‍ ഇരുമ്പ് അധികമാകാതെ സഹായിക്കുന്നു.
1/2
Revealed after 30 years
5. രക്ത ദാനം സൗജന്യമായ രക്തപരിശോധന: ജീവിതത്തില്‍ എന്തും സൗജന്യമായി ലഭിക്കും എന്നറിഞ്ഞാല്‍ അതിന്റെ പുറകെ പോകുക എന്നത് നമ്മുടെ സ്വഭാവമാണ്. രക്തം ദാനം ചെയ്യും മുന്‍പ് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തും. സൗജന്യമായി രക്ത പരിശോധന നടത്താന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ് ഇത് എന്നോര്‍ക്കുക.
Video
2. അര്‍ബുദം തടയുന്നു: രക്തം ദാനം ചെയ്യുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നു. അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം അത് ശരീരത്തിനു ആരോഗ്യകരമാണ്. രക്തത്തിലെ ഇരുമ്പിന്റെ ഉയര്‍ന്ന അളവ് അര്‍ബുദ കോശങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. ഹൃദയാരോഗ്യമേകുന്നു: ശരീരത്തിലെ ഇരുമ്പിന്റെ അംശം അധികമാകാത്തത് (പുരുഷന്മാരില്‍ പ്രത്യേകിച്ച്) ഹൃദയാരോഗ്യമേകുന്നു. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുമ്പ് ആവശ്യമാണ്. എന്നാല്‍ ഇരുമ്പിന്റെ അംശം അധികമായാല്‍ അത് ഓക്‌സീകരണ നാശത്തിനു കാരണമാകും ഇത് പ്രായമായകല്‍ നേരത്തെ ആക്കുന്നതോടൊപ്പം ഹൃദ്രോഗം, പക്ഷഘാതം ഇവയ്ക്കും കാരണമാകുന്നു.
ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കും
ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കും
ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍
Introduction
ഗര്‍ഭകാലത്ത് മിതമായി വ്യായാമം ശീലിച്ചാല്‍ ഗര്‍ഭകാല പ്രമേഹം വരാന്‍ ഉള്ള സാധ്യത കുറയ്ക്കും. കൂടാതെ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കാനും ഇത് മൂലം സാധിക്കും എന്ന് പഠനം. ലോകമെങ്ങും ഉള്ള ചെറുപ്പക്കാരികള്‍ ആയ, ഗര്‍ഭധാരണ പ്രായത്തിലുള്ള സ്ത്രീകള്‍ അമിത ഭാരമോ പൊണ്ണത്തടി യാ ഉള്ളവര്‍ ആണ്. അമിതഭാരം അമ്മയെയും കുഞ്ഞിനേയും ഗര്‍ഭ കാലത്ത് ഗുരുതരമാ യി ബാധിക്കും.
ഭക്ഷണ നിയന്ത്രണത്തോടൊപ്പം കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ഗര്‍ഭ കാലത്ത് ശരീര ഭാരം കൂടുന്നത് 0.7കിലോ കുറയ്ക്കാനും സിസേറിയനുള്ള സാധ്യത പത്തു ശതമാനവും കുറയ്ക്കാന്‍ ആകും എന്ന് ഗവേഷണ ത്തില്‍ വ്യക്തമായി. പ്രസവം സിസേറിയന്‍ ആണെങ്കില്‍ അമ്മയ്ക്ക് അണുബാധ ഉണ്ടാകാനും കുട്ടിക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്.
Photography
ആരോഗ്യ കരമായ ഭക്ഷണവും മിതമായ വ്യായാമവും ശീലിച്ച വരില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയര്‍ ആയവരുടെ എണ്ണം നാല്പത് അമ്മമാരില്‍ ഒരാള്‍ വീതം എന്ന കണക്കില്‍ കുറഞ്ഞു. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാല യിലെ പ്രൊഫസര്‍ ആയ ഷക്കില തങ്കരത്തിനത്തിന്റെ നേതൃത്വത്തില്‍ ആണ് പഠനം നടത്തിയത്.
ജീവിത രീതിയില്‍ വരുത്തിയ വ്യത്യാസം, ഗര്‍ഭ കാല പ്രമേഹത്തിനുള്ള സാധ്യത 24%കുറച്ചു. ഗര്‍ഭകാല പ്രമേഹം പത്തില്‍ ഒരാളെ വീതം ബാധിക്കുന്നുണ്ട്. അത് അമ്മയ്ക്കും കുഞ്ഞിനും സങ്കീര്‍ണ തകള്‍ ഉണ്ടാക്കും. ‘ഗര്‍ഭിണികള്‍ വ്യായാമം ചെയ്താല്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കും എന്നാണ് മിക്കവരും കരുതുന്നത്. അതിനാല്‍ തന്നെ ഈ പഠന ഫലം പ്രാധാന്യം അര്‍ ഹി ക്കുന്നു.’ തങ്കരത്തിനം പറഞ്ഞു.
Video
എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ കുഞ്ഞിനെ ബാധിക്കില്ല എന്നും അമ്മയുടെ ശരീരഭാരം, ഗര്‍ഭകാല പ്രമേഹം, ശസ്ത്രക്രിയയ്ക്കുള്ള സാധ്യത ഇവയെ കുറയ്ക്കാന്‍ ഗര്‍ഭ കാല ത്തെ വ്യായാമം സഹായിക്കും എന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പഠനത്തിനായി 16 രാജ്യങ്ങളിലെ 12526 ഗര്‍ഭിണികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഇവരുടെ ഭക്ഷണ ക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്തു.
ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കും. ഇത് കേട്ടാല്‍ ആര്‍ക്കാണ് ചിരി വരാത്തത്. എന്നാല്‍ ചിരിക്കാതെ കേട്ടോളൂ. സംഗതി സത്യമാണ്. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ കാണുന്ന ചില സംയുക്തങ്ങള്‍ പ്രമേഹം തടയാനും പ്രമേഹ ചികിത്സക്കും സഹായിക്കും എന്ന് പഠനത്തില്‍ തെളിഞ്ഞു.
ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ കൊക്കോയില്‍ അടങ്ങിയ എപികറ്റെച്ചിന്‍ മോണോമിയറുകള്‍ എന്ന സംയുക്തം സഹായിക്കുന്നു. എപികറ്റെച്ചിന്‍ മോണോമിയറുകളുടെ വര്‍ധിച്ച സാന്നിധ്യം ബീറ്റ കോശങ്ങളെ ശക്തിയോടെ നിലനിര്‍ത്തുകയും ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ ഉള്ള കഴിവ് വര്‍ധിപ്പിക്കുകയും ചെയ്യും.
Photography
ഒരാള്‍ക്ക് പ്രമേഹം ഉള്ളപ്പോള്‍ അയാളുടെ ശരീരം വേണ്ടത്ര ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതെ വരും. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിയന്ത്രിക്കാനും ആകില്ല. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളുടെ പ്രവര്‍ത്തന തകരാറുമൂലമാണിത്. ഓക്‌സീകരണ സമ്മര്‍ദം നേരിടാനുള്ള കഴിവ് വര്‍ധിപ്പിക്കുക വഴി എപികറ്റെച്ചിന്‍ മോണോമിയറുകള്‍ കോശങ്ങളെ സംരക്ഷിക്കുന്നു. ബ്രിഘം യങ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നു.
ബീറ്റ കോശങ്ങളിലെ മൈറ്റോകോണ്‍ട്രിയയെ എപിക റ്റെച്ചിന്‍ മോണോമിയറുകള്‍ ശക്തി യുള്ളതാക്കുന്നു. കോശങ്ങളിലെ ഊര്‍ജത്തിന്റെ ഉറവിടമായ എ ടി പി യെ കൂടുതല്‍ അളവില്‍ ഉല്‍പ്പാദിപ്പിക്കുന്നത് മൈറ്റോ കോണ്‍ട്രിയ ആണ്. അത് വഴി കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്നു.
Video
ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം കൊക്കോ യും നല്‍കി മൃഗങ്ങളില്‍ ആണ് ആദ്യം പരീക്ഷണം നടത്തിയത്. കൊഴുപ്പ് കൂടിയ ഭക്ഷണത്തില്‍ കൊക്കോ ചേര്‍ക്കുമ്പോള്‍ മൃഗങ്ങളില്‍ പൊണ്ണത്തടി കുറയുന്നതായും രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നില നിയന്ത്രിക്കാനുള്ള കഴിവ് വര്‍ധിക്കുന്നതായും കണ്ടു എന്ന് ന്യൂട്രിഷണല്‍ ബയോ കെമിസ്ട്രി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഭക്ഷണത്തിലും സപ്ലിമെന്റുകളിലും ഈ സംയുക്തം ഫലപ്രദമായി ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം വരുന്നത് വൈകിപ്പിക്കാനും തടയാനും കഴിയുമെന്ന് ഈ പഠന ഫലം തെളിയിച്ചു.
ആരുടേതായി ജനിക്കുന്നു എന്നത് നിര്‍ണ്ണയിക്കുന്ന ചിലതുണ്ട്. ജാതി, മതം, സാമ്പത്തികസ്ഥിതി, ജീവിക്കുന്ന ഭൂപ്രദേശം തുടങ്ങി കുറേയേറെ കാര്യങ്ങള്‍ നമ്മുടെ കൈപ്പിടിയിലല്ല. എന്തിന് പറയുന്നു, ആയുഷ്‌കാലം മുഴുവന്‍ കേട്ടാല്‍ തിരിഞ്ഞ് നോക്കേണ്ട സ്വന്തം പേര് പോലും ആരുടെയെങ്കിലും സംഭാവനയാണ്.
മലപ്പുറത്ത് വീണ്ടും മതപരമായ കാരണങ്ങളാല്‍ ചികിത്സ തേടാന്‍ വിസമ്മതിച്ച് ഒരു യുവതി മരിച്ചിരിക്കുന്നു. അല്ല, ജില്ലയുടെ പേരെടുത്ത് പറഞ്ഞത് അവര്‍ മാത്രമങ്ങനെയെന്നതിന്റെ സൂചകമേയല്ല. സ്പോട്ലൈറ്റില്‍ നില്‍ക്കുന്നതും കാലാകാലങ്ങളായി ഇത്തരം വിഷയങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതുമായ ജില്ലയെന്നൊരു പ്രസക്തി മാത്രമേ ആ പേരിനുള്ളൂ. വിരോധാഭാസമെന്നോണം കാലം മുന്നോട്ട് പോകുമ്പോള്‍ പിറകോട്ട് നടക്കാനുള്ളൊരു ത്വര ഊരും പേരും പലവിധമുള്ള മലയാളികള്‍ സ്വായത്തമാക്കുന്നുണ്ട് എന്നതൊരു ഞെട്ടിക്കുന്ന വസ്തുതയാണ്. വീട്ടുപ്രസവങ്ങളും വാക്സിന്‍വിരുദ്ധതയും ചികിത്സാവിരോധവും ആ പുസ്തകത്തിലെ വിവിധ അധ്യായങ്ങള്‍ മാത്രം.
Photography
എന്ത് കൊണ്ടായിരിക്കും ഇത്രയേറെ സങ്കീര്‍ണതകള്‍ ഉണ്ടായിട്ടും ആ സ്ത്രീ ആശുപത്രിയിലെത്താതിരുന്നത്? ഏത് വിശ്വാസമാണ് മനുഷ്യനെ ‘മരിച്ചാലും മരുന്നരുത്/മറയകലരുത്’ എന്ന് പഠിപ്പിക്കുക. ദൈവത്തെയോ വിശ്വാസങ്ങളെയോ എതിര്‍ക്കുന്നില്ല, അതെല്ലാം വ്യക്തിപരമാണ്. രാവിരുട്ടി വെളുക്കുമ്പോഴേക്ക് ശാസ്ത്രചിന്ത തിളച്ച് വെന്ത് ഓരോ മസ്തിഷ്‌കത്തിലും പാകപ്പെടണമെന്നും ആവശ്യപ്പെടുന്നില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ, വിശ്വാസം കൊലപാതകിയാകുമ്പോള്‍ എതിര്‍ക്കാതിരിക്കാനാകില്ല. വിശ്വാസത്തിനും തീവ്രവിശ്വാസത്തിനുമിടക്ക് പിടഞ്ഞു തീരുന്നത് മനുഷ്യനാണ്.
ഇന്‍ഫോക്ലിനിക്ക് മുന്‍പും വീട്ടുപ്രസവങ്ങളുടെ ദൂഷ്യഫലങ്ങളെഴുതിയിട്ടുണ്ട്. എങ്കിലും ഒന്നു കൂടി അവയെ അക്കമിട്ടു നിരത്തുകയാണ്.
പ്രസവിക്കുന്നത് ഭാര്യയാണ്, നിങ്ങളല്ല. അതുകൊണ്ട് അവര്‍ക്ക് അര്‍ഹമായ ചികില്‍സ നിഷേധിച്ച് ജീവനു ഭീഷണി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അറിവില്ലായ്മ കൊണ്ടോ നിങ്ങളുടെ നിര്‍ബന്ധമോ പേടിയോ കൊണ്ടോ ആ സ്ത്രീ ആത്മഹത്യാപരമായ തീരുമാനത്തിനു മുതിരുമ്പോഴും അവരുടെ ജീവന്‍ മാത്രമല്ല അപകടപ്പെടുത്തുന്നത്. കുഞ്ഞിന്റെ ജീവനുകൂടിയാണ്. ഏത് ഘട്ടത്തിലും സങ്കീര്‍ണമാകാവുന്ന ഒന്നാണ് പ്രസവം എന്ന പ്രക്രിയ.
Video
വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിക്കുന്നവര്‍ മിക്കവാറും വരുത്താറുള്ള ഒരു തെറ്റുകൂടിയാണിത്. പ്രസവം ഒരു രോഗമല്ല. ആണെന്ന് ഇവിടെ ആരും പറയുന്നുമില്ല. പിന്നെന്തിനാണ് ഡോക്ടറെ കാണുന്നത്? ഒന്നാമത്തെ കാര്യം ഗര്‍ഭകാലവും പ്രസവവും അത്ര നിസാര സംഗതി അല്ല എന്നത് തന്നെ. ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നത് അമ്മയുടെ ശരീരത്തില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. എവിടെവച്ച് വേണമെങ്കിലും പാളിപ്പോകാവുന്ന ഒരു സിംഫണി.. ഒരു ഞാണിന്മേല്‍ക്കളി.
പ്രസവത്തിനുമുന്‍പുള്ള സ്‌കാനുകളും ടെസ്റ്റുകളും അതിനു വേണ്ടിയാണ്. കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ കിടപ്പ് ഒന്ന് മാറിയാല്‍, മറുപിള്ള ഗര്‍ഭാശയമുഖത്തെ മൂടിയാല്‍, അമ്മയ്ക്ക് രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഉണ്ടായാല്‍.. ഒന്ന് മാറിമറിയാനുള്ളതേയുള്ളൂ ‘സുഖ പ്രസവം’
വീട്ടില്‍ പ്രസവിച്ച കഥ പറയുന്നവര്‍ പറയാതെ പോകുന്ന ഒരു കണക്കുണ്ട്. പണ്ടുതൊട്ട് ഇന്ന് വരെ വീട്ടില്‍ പ്രസവിച്ചോ അല്ലെങ്കില്‍ കൃത്യമായ വൈദ്യസഹായം കിട്ടാതെയോ മരിച്ച് പോയവരുടെ കണക്ക്.. വീട്ടിലെ ജനനങ്ങള്‍ മാത്രം പുറം ലോകം അറിയും. മരണം അറിയില്ല. (സ്റ്റാറ്റ്‌സ്)
പിരിമുറുക്കം ലൈംഗിക ആസ്വാദനത്തെ ബാധിക്കുന്നുവെന്ന് പഠനം
പിരിമുറുക്കം ലൈംഗിക ആസ്വാദനത്തെ ബാധിക്കുന്നുവെന്ന് പഠനം
പിരിമുറുക്കം ലൈംഗിക ആസ്വാദനത്തെ
Introduction
ജീവിതരീതികള്‍ നിങ്ങളുടെ ലൈംഗിക ചോദനയെ ബാധിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ 21നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങളുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി 30വയസിന് മുകളില്‍ പ്രായമുള്ള 79 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നു. വ്യായാമത്തിന്‍റെ അഭാവവും അനാരോഗ്യകരമായ ഭക്ഷണക്രമവുമാണ് തങ്ങള്‍ക്ക് വിനായവുന്നതെന്ന് 76ശതമാനം പുരുഷന്മാര്‍ വിശ്വസിക്കുന്നു.
പിരിമുറുക്കം എല്ലാ വിഭാഗത്തിന്‍റെയും ലൈംഗിക ചോദനകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ പിരിമുറുക്കം അനുഭവിക്കുന്നവരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈംഗിക ചോദനയുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള പിരിമുറുക്കം ആണെന്നുള്ളതും കണക്കിലെടുക്കേണ്ടതുണ്ട്. ജോലി സംബന്ധമായ പിരിമുറുക്കം പുരുഷന്മാരിലാണ് കൂടുതല്‍. ജോലി സംബന്ധമായ പിരിമുറുക്കം 21.1 ശതമാനം പുരുഷന്മാരുടെ ലൈംഗിക ചോദനയെ പ്രതികൂലമായി ബാധിക്കുമ്പോള്‍ 9.5 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നുള്ളു. ജീവിതരീതികളാണ് ഇന്ത്യയിലെ വന്ധ്യതയ്ക്ക് പ്രധാന കാരണമെന്ന് സര്‍വെ നടത്തിയ മാക്‌സ് ഹെല്‍ത്ത്‌കെയറിലെ ഡോക്ടര്‍ സുഗീത് ഝാ പറയുന്നു.
Photography
ജങ്ക് ഭക്ഷണങ്ങള്‍ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്ന 70 ശതമാനം പേര്‍ക്കും ശക്തമായ ലൈംഗിക ചോദന ഉണ്ടാവുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു. പ്രമേഹം ബാധിച്ച പുരുഷന്മാരില്‍ 38 ശതമാനം പേര്‍ക്ക് നല്ല ലൈംഗിക ചോദന ഉണ്ടാവുമ്പോള്‍ സ്ത്രീകളില്‍ ഇത് 57 ശതമാനമാണ്. അതിസമ്മര്‍ദം അനുഭവിക്കുന്ന 72 ശതമാനം സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ലൈംഗിക ഉത്തേജനം ലഭിക്കുന്നുണ്ട്.
Video
പരുഷന്മാരില്‍ ഇത് നാല്‍പത് ശതമാനം മാത്രമാണ്. എന്നാല്‍, തങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പങ്കാളികളെ കുറ്റപ്പെടുത്തുന്ന പ്രവണത പുരുഷന്മാരില്‍ കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത. തങ്ങളുടെ പങ്കാളിയുടെ കുഴപ്പം മൂലമാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകാത്തതെന്ന് 40 ശതമാനം പുരുഷന്മാരും കരുതുമ്പോള്‍ 16.4 സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ പങ്കാളികളെ കുറ്റപ്പെടുത്തുന്നത്.
പിരിമുറുക്കം ലൈംഗിക ആസ്വാദനത്തെ ബാധിക്കുന്നുവെന്ന് പഠനം
ഉറക്കമില്ലായ്മ(ഇസ്‌നോമ്‌നിയ) മൂലം വിഷമിക്കുന്നവര്‍ക്ക് യോഗയില്‍ ഫലപ്രദമായ ചികിത്സ. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യോഗയിലൂടെ കായികക്ഷമതയും ശ്വസനവും മെച്ചപ്പെടുമെന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഉറക്കക്കുറവിന്റെ മുഖ്യകാരണങ്ങളായ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഏകാഗ്രത കൈവരുത്താനും യോഗയിലൂടെ സാധിക്കുമെന്നാണ് പുതിയ നിരീക്ഷണം.
ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗാഢതയും വര്‍ദ്ധിപ്പിക്കാനും യോഗയിലൂടെ സാധിക്കുമെന്നും പഠനഫലം പറയുന്നു. ഇസ്‌നോമ്‌നിയയുടെ പ്രൈമറി തലത്തിലുള്ളവര്‍ക്കും സെക്കന്‍ഡറി തലത്തിലുള്ളവര്‍ക്കും യോഗ ഒരു പോലെ ഗുണം ചെയ്യും. താളം തെറ്റിയ ഉറക്കത്തില്‍ നിന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും സ്വതന്ത്രമായ ഉറക്കമില്ലായമയാണ് ഇസ്‌നോമ്‌നിയയുടെ പ്രാഥമിക തലം. എന്നാല്‍ മറ്റേതെങ്കിലും രോഗാവസ്ഥ മൂലമുണ്ടാകുന്ന ഉറക്കക്കുറവാണ് സെക്കന്‍ഡറി ഇസ്‌നോമ്‌നിയ.
Photography
പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ഗവേഷകര്‍ അടിസ്ഥാന യോഗ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. എട്ട് ആഴ്ച ഇത് പ്രാക്ടീസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗ പ്രാക്ടീസ് ചെയ്യുന്നത് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതല്‍ പഠനത്തില്‍ പങ്കെടുക്കുന്നവരെക്കൊണ്ട് ഉറക്ക ഡയറികള്‍ എഴുതിക്കാന്‍ ആരംഭിച്ചിരുന്നു. ഈ ഡയറിയാല്‍ എത്രസമയം ഉറങ്ങി, ഉറക്കത്തിനിടയില്‍ എത്ര തവണ എഴുന്നേറ്റു, ഉറക്കത്തിനായി എത്രസമയം കാത്തുകിടന്നു, രാത്രി ഉറക്കത്തിനിടെയുണ്ടായ മറ്റ് അനുഭവങ്ങള്‍ എന്നിവ ഈ ഡയറിയില്‍ കുറിച്ചുവയ്ക്കുന്നുണ്ടായിരുന്നു. ഇരുപത് പേരാണ് എട്ട് ആഴ്ച നീണ്ടുനിന്ന പഠനത്തില്‍ പങ്കെടുത്തത്. യോഗയുടെ സ്വാധീനം പരിശോധിക്കാന്‍ ഗവേഷകര്‍ എല്ലാ ദിവസവും ഈ ഡയറികള്‍ പരിശോധിച്ചിരുന്നു.
Video
ഉറക്കത്തിന്റെ പല തലങ്ങളിലും യോഗയിലൂടെ പുരോഗതിയുണ്ടായെന്നാണ് അവര്‍ കണ്ടെത്തിയത്. ഉറക്കത്തിന്റെ ഗാഢത, സമയം, ഉറക്കം കാത്തുകിടക്കുന്ന സമയം എന്നിവയിലും പുരോഗതി കണ്ടെത്തി. യോഗ ഉറക്കം മെച്ചപ്പെടുത്തുമെന്നതിന് മറ്റ് ശാസ്ത്രീയ തെളിവുകള്‍ സമീപകാലത്ത് തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ഗവേഷണ സംഘം പറയുന്നു. ക്യാന്‍സര്‍ രോഗവിമുക്തരായ 410 പേരില്‍ നടത്തിയ പഠനത്തിലും യോഗ ഉറക്കത്തെ സഹായിക്കുമെന്നും ക്ഷീണം ഇല്ലാതാക്കുമെന്നും ഉറക്കമരുന്നുകളുടെ ഉപയോഗം കുറയ്ക്കാമെന്നും കണ്ടെത്തിയിരുന്നു.
സ്ത്രീകളില്‍ ആര്‍ത്തവത്തിന് ശേഷമുള്ള ഉറക്കക്കുറവും യോഗയിലൂടെ പരിഹരിക്കാമെന്നും കണ്ടെത്തലുണ്ട്. ക്യാന്‍സര്‍, വിട്ടുമാറാത്ത വേദന തുടങ്ങിയ രോഗങ്ങളും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നതും ഉറക്കക്കുറവിന് കാരണമാകാം. മദ്യത്തിന്റെ അമിത ഉപയോഗമാണ് ഉറക്കക്കുറവിനുള്ള മറ്റൊരു കാരണം. ചിലപ്പോള്‍ മരുന്നുകള്‍ ഇതിനുള്ള പ്രതിവിധിയാണെങ്കിലും ഏത് ചികിത്സയും ആരംഭിക്കേണ്ടത് ജീവിതരീതിയില്‍ മാറ്റം വരുത്തിയാണെന്നും പറയുന്നു. ജീവിതരീതിയില്‍ മാറ്റം വരുത്താനും യോഗ സഹായിക്കും.
സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം; നിങ്ങളുടെ ആരോഗ്യം നശിക്കുകയാണ്
സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം; നിങ്ങളുടെ ആരോഗ്യം നശിക്കുകയാണ്
സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം
Introduction
സോഡകുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌ത്രീകളും പുരുഷന്മാരും ഒരു പോലെ ആശ്രയിക്കുന്ന ഒന്നാണ് സോഡ. കാലം മാറിയതോടെ പഴയ ‘വട്ട് സോഡ’യില്‍ നിന്നും രുചിയിലും നിറത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന പാനീയങ്ങളിലേക്ക് എല്ലാവരും മാറി.
നിത്യേന സോഡ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്ന കാര്യം പലര്‍ക്കുമറിയില്ല. വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. ഈ നിര്‍മാണത്തില്‍ എന്തെങ്കിലും ഏറ്റകുറച്ചില്‍ ഉണ്ടായാല്‍ സോഡ അപകടകാരിയാകും.
Photography
പതിവായി സോഡ കുടിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഈ ശീലം കിഡ്‌നിയുടെ ആരോഗ്യം നശിക്കുന്നതിനും പ്രമേഹം വര്‍ദ്ധിക്കാനും കാരണമാകും. സോഡയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര പാന്‍ക്രിയാസിന് സമ്മര്‍ദ്ദമുണ്ടാക്കുകയും തുടര്‍ന്ന് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.
ഡയറ്റ് സോഡയില്‍ ചേര്‍ത്തിരിക്കുന്ന കാരമല്‍ കളറിംഗ് കാന്‍സറിനുവരെ കാരണമാകുമെന്ന് പറയപ്പെടുന്നു. കാരമല്‍ കളറിംഗ് എന്ന പദാര്‍ഥത്തില്‍ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കന്‍ ഷുഗറില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ ഇതിന്റെ ഉപയോഗം തൈറോയ്ഡ്, കരള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സറിന് കാരണമാകും.
Video
സോഡ അമിതമായി കുടിക്കുന്നവരില്‍ കാണുന്ന ഒരു പ്രശ്‌നമാണ് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. ഇതുമൂലം രക്തയോട്ടം വൈകാനും നിലയ്‌ക്കാനും കാരണമാകും. സോഡ കലര്‍ന്ന ഭൂരിഭാഗം പാനിയങ്ങളിലും ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇതുമൂലം ശരീരഭാരം അമിതമാകും. സ്‌ത്രീകളും കുട്ടികളാണ് ഈ അവസ്ഥയ്‌ക്ക് കൂടുതലായി അടിമപ്പെടുന്നത്. സോഡ കലര്‍ന്ന പല സോഫ്റ്റ് ഡ്രിങ്കുകളിലും ഉയര്‍ന്ന അളവിലാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്.
സോഡ പതിവായി കഴിക്കുന്ന പുരുഷന്മാരില്‍ 20 ശതമാനം പേരില്‍ ഹൃദയാഘാത സാധ്യത വളരെ കുടുതലായി കാണുന്നുണ്ട്. സോഡയിലുള്ള അസിഡിറ്റി പല്ലിന്റെ ഇനാമലിന് കേട് വരുത്തും. ഫോസ്ഫറിക് ആസിഡുകള്‍ സോഡയില്‍ ഉള്ളതിനാല്‍ ഇത് എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. കൂടാതെ, മെറ്റബോളിസത്തിന്റെ അളവ് കുറക്കാനും സോഡ പതിവാകുന്നത് കാരണമാകും.
സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം; നിങ്ങളുടെ ആരോഗ്യം നശിക്കുകയാണ്
ഗര്‍ഭധാരണം നടക്കാതിരിക്കാനായി സ്ത്രീകള്‍ സാധാരണ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇതേ ഗുളികകള്‍ തന്നെ ഗര്‍ഭധാരണത്തിന് വേണ്ടിയും ഉപയോഗിക്കാന്‍ കഴിയുമോ ? കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇസ്രായേലിലെ ടെല്‍ അവിവ് സര്‍വകലാശാലയാണ് ഈ അത്ഭുതകരമായ കണ്ടെത്തലിന് പിന്നില്‍. 1800ഓളം സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
രണ്ടാഴ്ചയോളം ഒരു പ്രത്യേക അളവില്‍ ഗര്‍ഭ നിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദന കോശത്തിന്‍റെ ക്രമീകരണത്തെ സഹായിക്കുമെന്നാണ് ഡോ.ഹേയിം പിങ്കാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) എന്ന രീതിയിലൂടെ ഗര്‍ഭധാരണ ചികിത്സ നടത്തുമ്പോഴാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ആര്‍ത്തവം ആരംഭിക്കുന്നത് മുതലാണ് ഐ.വി.എഫ് ചികിത്സ ആരംഭിക്കുന്നത്.
Photography
ആര്‍ത്തവത്തിന് ശേഷം 10-14 ദിവസത്തേക്ക് ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നത് ചികിത്സയുടെ സമയ ക്രമീകരണത്തെ സഹായിക്കുന്നു. അതായത് പ്രത്യുല്പാദന കോശം അണ്ഡാശയത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ ഡോക്ടറുടെയും ചികിത്സയ്ക്കെത്തുന്ന ആളുടെയും സൌകര്യത്തിന് അനുയോജ്യമായി മാറ്റിയെടുക്കാനാകുന്നു.
Video
ഗര്‍ഭധാരണ ചികിത്സയുടെ സമയത്ത് ഉണ്ടാകുന്ന ഏറ്റവും ദുഷ്കരമായ പ്രശ്നം ചികിത്സയ്ക്കെത്തുന്നയാളുടെയും ആശുപത്രിയുടെ സൌകര്യാര്‍ത്ഥം ചികിത്സ നിയന്ത്രിക്കുന്നതാണെന്നാണ് ഡോ.പിങ്കാസ് പറയുന്നത്. ഇതിന് ഒരു പരിധി വരെ സഹായകരമാവുകയാണ് ഗര്‍ഭ നിരോധന ഗുളികകളുടെ ധര്‍മ്മം. അതുവഴി കൂടുതല്‍ പക്വതയെത്തിയ പ്രത്യുല്പാദ കോശത്തെ ഉപയോഗപ്പെടുത്താനുകയും ചെയ്യുന്നു.
അറിഞ്ഞോളൂ താരന്‍ മൂലം മുടി കൊഴിയില്ല; അതിനു കാരണം മറ്റുചിലതാണ്
അറിഞ്ഞോളൂ താരന്‍ മൂലം മുടി കൊഴിയില്ല; അതിനു കാരണം മറ്റുചിലതാണ്
തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍
Introduction
തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍. ചെറിയ തോതില്‍ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍, ചില വ്യക്തികളില്‍ മൃത കോശങ്ങള്‍ അമിതമായി കൊഴിഞ്നു പോയേക്കും.
അമിതമായി മൃത കോശങ്ങള്‍ കൊഴിയുമ്പോള്‍ തലയില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. നല്ലയിനം ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് താരന്‍ മാറാന്‍ സഹായകമാണ്. താരന്‍ എന്നത് പേന്‍ പോലെ ഒരു ജീവി അല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പൊതുവെ കരുതപ്പെടുന്നതു പോലെ താരന്‍ മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാറില്ല.
Photography
സെബോറിക് ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ്, ഫംഗസ് ബാധ എന്നിവയും അമിതമയായി മൃതകോശങ്ങള്‍ കൊഴിയുന്നതിന് കാരണമാകാം. ചിലര്‍ക്ക് താരന്‍ ബാധിക്കുന്നത് മാനസിക വിഷമങ്ങള്‍ക്ക് കാരണമാകുന്നതായി കാണാറുണ്ട്. ത്വക്കിന്‍റെ പുറംഭാഗത്ത് നിരന്തരം കോശവിഭജനം നടന്ന് കൊണ്ടിരിക്കും. മൃത കോശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍, ഈ കോശങ്ങള്‍ തീരെ ചെറുതായതിനാല്‍ കണ്ണില്‍ പെടില്ല.
അതേസമയം, ചില ഘട്ടങ്ങളില്‍ അമിതമായി മൃത കോശങ്ങള്‍ പുറന്തള്ളപ്പെടും. താരന്‍ ബാധിച്ചിട്ടുള്ളവരില്‍ രണ്ട് മുതല്‍ ഏഴ് ദിവസം കൊണ്ട് കോശങ്ങള്‍ പുറന്തള്ളപ്പെടാം. സാധാരാണ അവസ്ഥകളില്‍ ഒരു മാസം കൊണ്ടാകും ഇത് സംഭവിക്കുക. ത്വക്കില്‍ നിന്ന് പുറപ്പെടുവിക്കുന്ന സേബം അധികമാകുമ്പൊളും ത്വക്കിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലവും വ്യക്തിപരമായ പ്രത്യേകതകള്‍ മൂലവുമാണ് താരന്‍ ഉണ്ടാകുന്നത്.
Video
താരന്‍ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ദിവസവും ഷാമ്പൂ ചെയ്യുന്നത് പ്രയോജനം ചെയ്യും. ഫംഗസ് വിരുദ്ധ ഷാമ്പൂ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ടാകും. കീറ്റോകിനോസോള്‍ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് ഫംഗസ് ബാധ ചെറുക്കാന്‍ നല്ലതാണ്.
അറിഞ്ഞോളൂ താരന്‍ മൂലം മുടി കൊഴിയില്ല; അതിനു കാരണം മറ്റുചിലതാണ്
ഏതെന്നു ചോദിച്ചാല്‍ മടികൂടാതെ എല്ലാവരും പറയുന്ന പേരാണ് പൈനാപ്പിള്‍. കൈതച്ചക്ക എന്ന പേരിലും അറിയപ്പെടുന്ന പൈനാപ്പിളിന്റെ ജന്മദേശം അമേരിക്കയാണ്. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യൻസ് ആഡംബര ഫ്രൂട്ടായി കണക്കാക്കിയിരുന്ന ഇവ പോർച്ചുഗീസുകാരാണ് ഇന്ത്യയിലെത്തിച്ചതും കൃഷി വ്യാപകമാക്കിയതും.
Photography
വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ് പൈനാപ്പിൾ എന്ന കാര്യം പലര്‍ക്കുമറിയില്ല. വൈറ്റമിനുകളായ A, B, C, E എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ധാരളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്സിഡന്റുകളും എൻസൈമുകളും ധാരാളമാണ്.
ഒന്നാണ് പൈനാപ്പിള്‍. ഹൃദ്രോഗം, സന്ധിവാതം, വിവിധതരം കന്‍സറുകള്‍ എന്നിവ ചെറുക്കാന്‍ ഇത് മികച്ചതാണ്. പൈനാപ്പിള്‍ ജൂസിന് കാന്‍സറിനെ ചെറുക്കാനുളള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി കൈതച്ചക്കയില്‍ അടങ്ങിരിക്കുന്നതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാനും സാധിക്കും. ഇത് കൂടാതെ കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും കേമനാണ് ഈ ‘അമേരിക്കന്‍ സ്വദേശി’.
Video
എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനും രക്തസമ്മർദമുള്ളവർക്കും ഉത്തമാണ് കൈതച്ചക്കയെന്ന കാര്യം പലര്‍ക്കുമറിയില്ല. സ്‌ത്രീകളില്‍ ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഫോളിക് ആസിഡ്, പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, പൈനാപ്പിളിന്റെ ഉപയോഗം അമിതമാകരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.