വീട്ടുപ്രസവങ്ങളിലെ അപകട സാധ്യതകള്‍
വീട്ടുപ്രസവങ്ങളിലെ അപകട സാധ്യതകള്‍
Introduction
മലപ്പുറത്ത് വീണ്ടും മതപരമായ കാരണങ്ങളാല്‍ ചികിത്സ തേടാന്‍ വിസമ്മതിച്ച് ഒരു യുവതി മരിച്ചിരിക്കുന്നു. അല്ല, ജില്ലയുടെ പേരെടുത്ത് പറഞ്ഞത് അവര്‍ മാത്രമങ്ങനെയെന്നതിന്റെ സൂചകമേയല്ല. സ്പോട്ലൈറ്റില്‍ നില്‍ക്കുന്നതും കാലാകാലങ്ങളായി ഇത്തരം വിഷയങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതുമായ ജില്ലയെന്നൊരു പ്രസക്തി മാത്രമേ ആ പേരിനുള്ളൂ. വിരോധാഭാസമെന്നോണം കാലം മുന്നോട്ട് പോകുമ്പോള്‍ പിറകോട്ട് നടക്കാനുള്ളൊരു ത്വര ഊരും പേരും പലവിധമുള്ള മലയാളികള്‍ സ്വായത്തമാക്കുന്നുണ്ട് എന്നതൊരു ഞെട്ടിക്കുന്ന വസ്തുതയാണ്. വീട്ടുപ്രസവങ്ങളും വാക്സിന്‍വിരുദ്ധതയും ചികിത്സാവിരോധവും ആ പുസ്തകത്തിലെ വിവിധ അധ്യായങ്ങള്‍ മാത്രം.
Photography
ഇന്‍ഫോക്ലിനിക്ക് മുന്‍പും വീട്ടുപ്രസവങ്ങളുടെ ദൂഷ്യഫലങ്ങളെഴുതിയിട്ടുണ്ട്. എങ്കിലും ഒന്നു കൂടി അവയെ അക്കമിട്ടു നിരത്തുകയാണ്.
പ്രസവിക്കുന്നത് ഭാര്യയാണ്, നിങ്ങളല്ല. അതുകൊണ്ട് അവര്‍ക്ക് അര്‍ഹമായ ചികില്‍സ നിഷേധിച്ച് ജീവനു ഭീഷണി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അറിവില്ലായ്മ കൊണ്ടോ നിങ്ങളുടെ നിര്‍ബന്ധമോ പേടിയോ കൊണ്ടോ ആ സ്ത്രീ ആത്മഹത്യാപരമായ തീരുമാനത്തിനു മുതിരുമ്പോഴും അവരുടെ ജീവന്‍ മാത്രമല്ല അപകടപ്പെടുത്തുന്നത്. കുഞ്ഞിന്റെ ജീവനുകൂടിയാണ്. ഏത് ഘട്ടത്തിലും സങ്കീര്‍ണമാകാവുന്ന ഒന്നാണ് പ്രസവം എന്ന പ്രക്രിയ.
Video
വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിക്കുന്നവര്‍ മിക്കവാറും വരുത്താറുള്ള ഒരു തെറ്റുകൂടിയാണിത്. പ്രസവം ഒരു രോഗമല്ല. ആണെന്ന് ഇവിടെ ആരും പറയുന്നുമില്ല. പിന്നെന്തിനാണ് ഡോക്ടറെ കാണുന്നത്? ഒന്നാമത്തെ കാര്യം ഗര്‍ഭകാലവും പ്രസവവും അത്ര നിസാര സംഗതി അല്ല എന്നത് തന്നെ. ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നത് അമ്മയുടെ ശരീരത്തില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. എവിടെവച്ച് വേണമെങ്കിലും പാളിപ്പോകാവുന്ന ഒരു സിംഫണി.. ഒരു ഞാണിന്മേല്‍ക്കളി.പ്രസവത്തിനുമുന്‍പുള്ള സ്‌കാനുകളും ടെസ്റ്റുകളും അതിനു വേണ്ടിയാണ്. കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ കിടപ്പ് ഒന്ന് മാറിയാല്‍, മറുപിള്ള ഗര്‍ഭാശയമുഖത്തെ മൂടിയാല്‍, അമ്മയ്ക്ക് രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഉണ്ടായാല്‍.. ഒന്ന് മാറിമറിയാനുള്ളതേയുള്ളൂ ‘സുഖ പ്രസവം’ വീട്ടില്‍ പ്രസവിച്ച കഥ പറയുന്നവര്‍ പറയാതെ പോകുന്ന ഒരു കണക്കുണ്ട്. പണ്ടുതൊട്ട് ഇന്ന് വരെ വീട്ടില്‍ പ്രസവിച്ചോ അല്ലെങ്കില്‍ കൃത്യമായ വൈദ്യസഹായം കിട്ടാതെയോ മരിച്ച് പോയവരുടെ കണക്ക്.. വീട്ടിലെ ജനനങ്ങള്‍ മാത്രം പുറം ലോകം അറിയും. മരണം അറിയില്ല. (സ്റ്റാറ്റ്‌സ്)
വീട്ടുപ്രസവങ്ങളിലെ അപകട സാധ്യതകള്‍
November 10, 2017
Tags :
HEALTH
,
NEWS
,
VIDEOS
Subscribe by Email
Follow Updates Articles from This Blog via Email
No Comments