ഉറക്കമില്ലായ്മയ്ക്ക് യോഗയിലൂടെ പ്രതിവിധി കണ്ടെത്താം
ഉറക്കമില്ലായ്മ
Introduction
ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗാഢതയും വര്‍ദ്ധിപ്പിക്കാനും യോഗയിലൂടെ സാധിക്കുമെന്നും പഠനഫലം പറയുന്നു. ഇസ്‌നോമ്‌നിയയുടെ പ്രൈമറി തലത്തിലുള്ളവര്‍ക്കും സെക്കന്‍ഡറി തലത്തിലുള്ളവര്‍ക്കും യോഗ ഒരു പോലെ ഗുണം ചെയ്യും. താളം തെറ്റിയ ഉറക്കത്തില്‍ നിന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും സ്വതന്ത്രമായ ഉറക്കമില്ലായമയാണ് ഇസ്‌നോമ്‌നിയയുടെ പ്രാഥമിക തലം. എന്നാല്‍ മറ്റേതെങ്കിലും രോഗാവസ്ഥ മൂലമുണ്ടാകുന്ന ഉറക്കക്കുറവാണ് സെക്കന്‍ഡറി ഇസ്‌നോമ്‌നിയ.
Photography
Video
ഉറക്കത്തിന്റെ പല തലങ്ങളിലും യോഗയിലൂടെ പുരോഗതിയുണ്ടായെന്നാണ് അവര്‍ കണ്ടെത്തിയത്. ഉറക്കത്തിന്റെ ഗാഢത, സമയം, ഉറക്കം കാത്തുകിടക്കുന്ന സമയം എന്നിവയിലും പുരോഗതി കണ്ടെത്തി. യോഗ ഉറക്കം മെച്ചപ്പെടുത്തുമെന്നതിന് മറ്റ് ശാസ്ത്രീയ തെളിവുകള്‍ സമീപകാലത്ത് തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ഗവേഷണ സംഘം പറയുന്നു. ക്യാന്‍സര്‍ രോഗവിമുക്തരായ 410 പേരില്‍ നടത്തിയ പഠനത്തിലും യോഗ ഉറക്കത്തെ സഹായിക്കുമെന്നും ക്ഷീണം ഇല്ലാതാക്കുമെന്നും ഉറക്കമരുന്നുകളുടെ ഉപയോഗം കുറയ്ക്കാമെന്നും കണ്ടെത്തിയിരുന്നു.സ്ത്രീകളില്‍ ആര്‍ത്തവത്തിന് ശേഷമുള്ള ഉറക്കക്കുറവും യോഗയിലൂടെ പരിഹരിക്കാമെന്നും കണ്ടെത്തലുണ്ട്. ക്യാന്‍സര്‍, വിട്ടുമാറാത്ത വേദന തുടങ്ങിയ രോഗങ്ങളും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നതും ഉറക്കക്കുറവിന് കാരണമാകാം. മദ്യത്തിന്റെ അമിത ഉപയോഗമാണ് ഉറക്കക്കുറവിനുള്ള മറ്റൊരു കാരണം. ചിലപ്പോള്‍ മരുന്നുകള്‍ ഇതിനുള്ള പ്രതിവിധിയാണെങ്കിലും ഏത് ചികിത്സയും ആരംഭിക്കേണ്ടത് ജീവിതരീതിയില്‍ മാറ്റം വരുത്തിയാണെന്നും പറയുന്നു. ജീവിതരീതിയില്‍ മാറ്റം വരുത്താനും യോഗ സഹായിക്കും.
ഉറക്കമില്ലായ്മയ്ക്ക് യോഗയിലൂടെ പ്രതിവിധി കണ്ടെത്താം
November 10, 2017
Tags :
HEALTH
,
NEWS
,
VIDEOS
Subscribe by Email
Follow Updates Articles from This Blog via Email
No Comments